ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവേദോസിയോസിന് സ്വീകരണം നൽകി

Wait 5 sec.

മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹറിനിൽ എത്തിച്ചേർന്ന ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ് മോർ തേവേദോസിയോസ് തിരുമേനിയേയും, വന്ദ്യ ജേക്കബ് തോമസ് കോറെപ്പിസ്ക്കോപ്പയേയും ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പയും, മാനേജിങ് കമ്മറ്റി ഭാരവാഹികളും ഇടവക അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാൻ മോർ ഏലിയാസ് തൃദീയൻ പാത്രിയാർക്കീസ് ബാവയുടെ തിരുശേഷിപ്പ് ഇടവകയിൽ സ്ഥാപിതമായതിന്റെ ഒന്നാം വാർഷികം ഒക്ടോബർ 23 വെള്ളിയാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാനയോടു കൂടി ആഘോഷിക്കുന്നു.വൈകുന്നേരം 5.00 മണിക്ക് ദുറ ഹാൾ അദാരിയിൽ വച്ച് എം ഡബ്ല്യൂ. എസിന്റെ ഭാഗമായി പ്രശസ്ത ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തല നയിക്കുന്ന മെഗാ ഇൻസ്‌ട്രമെന്റൽ മ്യൂസിക്കൽ കൺസേർട്ട് നടത്തപ്പെടുന്നതായിരിക്കും എന്ന് സെന്റ് പീറ്റേഴ്സ് ഇടവക മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.The post ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവേദോസിയോസിന് സ്വീകരണം നൽകി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.