‘പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ല, പൊതുവേദികളില്‍ അഭിപ്രായ പ്രകടനം നടത്തരുതായിരുന്നു’; അടൂര്‍ പ്രകാശിനെതിരെ എംഎം ഹസന്‍

Wait 5 sec.

തിരുവനന്തപുരം |  യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. അടൂര്‍ പ്രകാശ് പൊതുവേദികളില്‍ അഭിപ്രായം പറഞ്ഞത് ശരിയല്ലെന്ന് എം എം ഹസന്‍ പറഞ്ഞു. അടൂര്‍ പ്രകാശിന് അഭിപ്രായം നേതൃത്വത്തെ അറിയിക്കാം. അത് അദ്ദേഹം ചെയ്യുകയും ചെയ്തു, പിന്നെ അത് പൊതുവേദികളില്‍ പറയേണ്ടതില്ലായിരുന്നുവെന്ന് എംഎം ഹസന്‍ പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എംഎം ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ഒരാള്‍ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരാള്‍ ഉണ്ടെന്ന കെ മുരളീധരന്റെ പരാമര്‍ശത്തോടായിരുന്നു എംഎം ഹസന്റെ പ്രതികരണം.കോണ്‍ഗ്രസില്‍ ഒരു ഭിന്നതയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എംഎം ഹസന്‍ പറഞ്ഞു. ആണുങ്ങളുടെ സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിച്ചേനെ എന്ന കെ സുധാകരന്റെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു. ഈ സര്‍ക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോയെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.Content Highlights: UDF Convener MM Hassan criticized Adoor Prakash for airing opinions at public events instead of party forums. Hassan also commented on controversies surrounding K Muraleedharan and K Sudhakaran statements. He emphasized that there are no serious divisions within the Congress party in Kerala.