സൈബർ സുരക്ഷാ പരിശീലനവുമായി എസ് ടി പി ഐ- ഐ സി ടി അക്കാദമി

Wait 5 sec.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ (എസ് ടി പി ഐ) യുമായി സഹകരിച്ച് സംസ്ഥാന സർക്കാറിന്റെ ഐ ടി നൈപുണ്യ വികസന ഏജൻസിയായ ഐ സി ടി അക്കാദമി ഓഫ് കേരളയുടെ (ഐ സി ടി എ കെ) സൈബർ സുരക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ് ടി പി ഐ ദേശീയതലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയാണ് എസ് ടി പി ഐ സ്കിൽ അപ്.ആറ് മുതൽ 24 ആഴ്ച വരെ ദൈർഘ്യമുള്ള വിവിധ പരിശീലന പരിപാടികൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടാണ് സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്ന പരിശീലന പരിപാടിക്ക് തുടക്കമിടുന്നത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന എസ് ടി പി ഐ കേന്ദ്രത്തിലാണ് കോഴ്‌സിന്റെ ഓഫ്്ലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.സൈബർ സുരക്ഷയുടെയും നെറ്റ്്വർക്കിംഗിന്റെയും അടിസ്ഥാനതത്ത്വങ്ങൾ മുതൽ പ്രായോഗിക സുരക്ഷാ പരിശോധനകൾ വരെ ഉൾക്കൊള്ളുന്നതാണ് കോഴ്‌സ്. ലിനക്‌സ്, ക്രിപ്‌റ്റോഗ്രഫി, പെനട്രേഷൻ ടെസ്റ്റിംഗ്, വെബ് ആപ്ലിക്കേഷൻ സുരക്ഷ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. എൻജിനീയറിംഗ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എൻജിനീയറിംഗ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്കും കോഴ്‌സിലേക്ക് അപേക്ഷിക്കാം. ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.പൂർണമായും ഓഫ്്ലൈൻ രീതിയിൽ നടത്തുന്ന പരിശീലന പരിപാടിക്ക് 500 മണിക്കൂർ ദൈർഘ്യമുണ്ട്. നാല് മാസത്തെ പരിശീലനത്തിനൊപ്പം ഒരു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന Nmap, Wireshark, Metasploit തുടങ്ങിയ സൈബർ സുരക്ഷാ ഉപകരണങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനൊപ്പം Vulnerability Assessment and Penetration Testing (VAPT) അടിസ്ഥാനമാക്കിയുള്ള ക്യാപ്സ്റ്റോൺ പ്രൊജക്ടും കോഴ്‌സിന്റെ സവിശേഷതയാണ്.സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നേടുന്നതിന് അവസരമുണ്ടാകും. കൂടാതെ, LinkedIn Learning, Unstop എന്നീ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രീമിയം ആക്‌സസ്, വ്യവസായ മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെഷനുകൾ, കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നേടുന്നതിനുള്ള പ്ലേസ്‌മെന്റ് പിന്തുണ എന്നിവയും ലഭ്യമാക്കും.താത്പര്യമുള്ള വിദ്യാർഥികളും ഉദ്യോഗാർഥികളും ഈ മാസം 30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കോഴ്‌സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9400063499, ictaksupport4@ictkerala.org, info@ictkerala.org. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://ictkerala.org/op/stpi-csa, https://skillup.stpi.in/.Content Highlights:ICT Academy of Kerala, in partnership with Software Technology Parks of India, launched the Certified Cyber Security Analyst program at Technopark, Trivandrum. The offline program features hands-on VAPT training, scholarship opportunities, premium access to LinkedIn Learning, and placement support. Interested candidates can apply online by October 30.