ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഹ്രസ്വകാല ഓൺലൈൻ ഇന്റേൺഷിപ്പ്

Wait 5 sec.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ മനുഷ്യാവകാശ സംരക്ഷണം, മനുഷ്യാവകാശ നിയമങ്ങൾ, അവയുടെ പ്രായോഗിക പ്രസക്തി എന്നിവയെക്കുറിച്ച് സമഗ്രമായ അവബോധം വളർത്തുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ എച്ച് ആർ സി) സംഘടിപ്പിക്കുന്ന’ ഓൺലൈൻ ഷോർട്ട് ടേം ഇന്റേൺഷിപ്പ് പ്രോഗ്രാം (ഒ എസ് ടി ഐ)- നവംബർ 2026’ലേക്ക് അപേക്ഷ ക്ഷണിച്ചു. 1993ലെ പ്രൊട്ടക്്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആക്ട് പ്രകാരം കമ്മീഷന് നൽകിയിട്ടുള്ള ചുമതലകളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തെന്പാടുമുള്ള വിവിധ സർവകലാശാലകളിലും കോളജുകളിലും പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് അവസരമുണ്ട്.• പരിശീലന രീതിയും സവിശേഷതകളുംദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇന്റേൺഷിപ്പ് പ്രോഗ്രാം പൂർണമായും ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. അടുത്ത മാസം 16 മുതൽ 27 വരെയുള്ള രണ്ടാഴ്ചക്കാലയളവിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പരിശീലന സെഷനുകൾ നടക്കുക.പ്രമുഖ മനുഷ്യാവകാശ വിദഗ്ധരുമായുള്ള സംവാദങ്ങൾ, കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക ക്ലാസ്സുകൾ, ഗ്രൂപ്പ് പ്രൊജക്ട് വർക്കുകൾ, പുസ്തക അവലോകനങ്ങൾ, പ്രമേയാധിഷ്ഠിത ഹ്രസ്വചിത്ര പ്രദർശനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. കൂടാതെ ജയിൽ, പോലീസ് സ്റ്റേഷൻ, എൻ ജി ഒകൾ, ഷെൽട്ടർ ഹോമുകൾ എന്നിവ നേരിട്ട് കണ്ടു മനസ്സിലാക്കാൻ സഹായിക്കുന്ന വെർച്വൽ ഫീൽഡ് വിസിറ്റുകൾ ഉൾപ്പെടെ ആകെ 30 മുതൽ 35 വരെ പഠന സെഷനുകൾ ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.• യോഗ്യതഅപേക്ഷകർ 2026 ഒക്ടോബർ ഒന്ന് അടിസ്ഥാനമാക്കി 28 വയസ്സ് കവിയാത്തവരായിരിക്കണം. അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി ജികോഴ്സുകളിൽ മൂന്നാം വർഷമോ അതിനു മുകളിലോ പഠിക്കുന്നവർ, ഏതെങ്കിലും ബിരുദ കോഴ്സിന്റെ അവസാന വർഷ വിദ്യാർഥികൾ, മൂന്ന് വർഷത്തെ എൽ എൽ ബി ഉൾപ്പെടെയുള്ള ഏതെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ കോഴ്സുകളിൽ ഏത് വർഷത്തിലോ സെമസ്റ്ററിലോ പഠിക്കുന്ന വിദ്യാർഥികൾ, കൂടാതെ വിവിധ വിഷയങ്ങളിലെ ഗവേഷണ വിദ്യാർഥികൾ എന്നിവർക്ക് ഈ ഇന്റേൺഷിപ്പിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകളിലും നിലവിൽ പഠിക്കുന്ന കോഴ്സിന്റെ അല്ലെങ്കിൽ ബിരുദ കോഴ്സിന്റെ ആദ്യ നാല് സെമസ്റ്ററുകളിലും കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം (മാർക്കുകൾ ശതമാനത്തിൽ തന്നെ വ്യക്തമായി രേഖപ്പെടുത്തണം).മുന്പ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുള്ളവർക്ക് ഈ പദ്ധതിയിലേക്ക് വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല.• സ്റ്റൈപ്പൻഡും സർട്ടിഫിക്കറ്റുംഇന്റേൺഷിപ്പ് വിജയകരമായും നിശ്ചിത കൃത്യനിഷ്ഠയോടെയും പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും 2,000 രൂപ സ്റ്റൈപ്പൻഡും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഔദ്യോഗിക പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും.• അപേക്ഷാ സമർപ്പണംഅപേക്ഷകൾ കമ്മീഷന്റെ പോർട്ടൽ വഴി ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയോടൊപ്പം 10, 12 ക്ലാസ്സുകളിലെയും ബിരുദ ആദ്യ നാല് സെമസ്റ്ററുകളിലെയും മാർക്ക് ലിസ്റ്റുകൾ, സ്ഥാപന മേധാവിയുടെ റെക്കമൻഡേഷൻ ലെറ്റർ, ഇന്റേൺഷിപ്പിൽ ചേരാനുള്ള കാരണം വ്യക്തമാക്കുന്ന 250 വാക്കിലെ “സ്റ്റേറ്റ്മെന്റ് ഓഫ് പർപസ്’ എന്നിവ സമർപ്പിക്കണം.പന്ത്രണ്ടാം ക്ലാസ്സ് മാർക്ക് (30 ശതമാനം), ബിരുദ മാർക്ക് (40 ശതമാനം), എസ് ഒ പി മുൻഗണന (30 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അർഹരായവരെ തിരഞ്ഞെടുക്കുന്നത്.അവസാന തീയതി: നാളെ വൈകിട്ട് ആറ് വരെ. എൻ എച്ച് ആർ സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://nhrc.nic.inവഴിയോ എൻ എച്ച് ആർ സി ഇന്ത്യ മൊബൈൽ ആപ്പ് വഴിയോ അപേക്ഷിക്കുക. സംശയങ്ങൾക്ക് internships.nhrc@gov.in ഇമെയിൽ വിലാസത്തിലോ 011-24663371 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.Content Highlights:The National Human Rights Commission has invited applications for its Online Short-Term Internship Programme November 2026. Eligible undergraduate, postgraduate, and research students can apply online through the portal. Selected participants will receive a certificate and a stipend of Rs 2,000.