കെ എസ് ആര്‍ ടി സി ബസില്‍ യുവതിയോട് ലൈംഗികാതിക്രമം; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

Wait 5 sec.

തിരുവനന്തപുരം| കെ എസ് ആര്‍ ടി സി ബസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍.കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് വിളപ്പില്‍ശാല പോലീസിന്റെ പിടിയിലായത്.2025 നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കട വഴി വെള്ളറടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ഇയാള്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയത്. അതിക്രമം ചോദ്യം ചെയ്ത യുവതി പ്രതിയുടെ ദൃശ്യങ്ങള്‍ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായതോടെ വിളപ്പില്‍ശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്തു.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ, നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ചുകൊണ്ടാണ് പോലീസ് വലയിലാക്കിയത്. ചെന്നൈയില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.Content Highlights: Vilappilsala police arrested Mashook Muhammad Ali from Chennai for sexually assaulting a woman on a KSRTC bus. The incident occurred on November 5, 2025, on a bus travelling to Vellarada. The victim filmed the harassment and posted it on Facebook, leading to police action and his arrest.