എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ ചിത്രങ്ങളും ശബ്ദവും കൃത്രിമമായി നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. വ്യാജ നിക്ഷേപ വാഗ്ദാനങ്ങളുമായി വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന തട്ടിപ്പ് വീഡിയോകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രിയങ്കയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെ പ്രിയങ്കയുടെ ഓഫീസ് അധികൃതർ ജാഗ്രതാ നിർദേശം പങ്കുവെച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും ഉൾപ്പെടുത്തി നിർമ്മിച്ച വ്യാജ വീഡിയോകൾ വിശ്വസിക്കരുതെന്നും അവയിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.ഇത്തരം വഞ്ചനാപരമായ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണമെന്നും പ്രിയങ്കയുടെ ഓഫീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.എഐ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പ്രമുഖരെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പേരിലുള്ള വ്യാജ വീഡിയോകൾക്കെതിരെ ഈ മുന്നറിയിപ്പ്.The post പ്രിയങ്കയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് വ്യാജ നിക്ഷേപ വീഡിയോകൾ; ജാഗ്രതാ നിർദേശം appeared first on ഇവാർത്ത | Evartha.