തൃശൂര്‍| ശ്രീകൃഷ്ണജയന്തി ശോഭയാത്രക്കിടയില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹേഷ്, വിജിത്ത്, അഭിലാഷ്, രാകേഷ്, മണികണ്ഠന്‍, രാജു, അപ്പു എന്നീ ഏഴ് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെയാണ് പേരാമംഗലം പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്.തൃശൂര്‍ അടാട്ട് സ്വദേശിയായ അരുണ്‍ ബാലനാണ് മര്‍ദനമേറ്റത്. ശോഭയാത്ര നടക്കുന്നതിനിടയില്‍ റോഡിന്റെ വശങ്ങളിലൂടെ അരുണ്‍ ബാലന്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ ശോഭയാത്രയിലുണ്ടായിരുന്ന ചിലര്‍ അരുണിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാവിനെ റോഡിലിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.അതേസമയം സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദനമേറ്റ അരുണ്‍, നിഖില്‍, രാഹുല്‍ എന്നീ മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.Content Highlights:Peramangalam police booked seven people for assaulting Arun Balan during a Sree Krishna Jayanthi Shobhayatra in Thrissur. The attack occurred while he was riding a scooter alongside the procession route. Police also registered a counter-case against three people following a complaint from BJP workers.