പട്ടാമ്പി ക്ഷേത്രത്തിലെ കവര്‍ച്ച; ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

Wait 5 sec.

പാലക്കാട്| പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ ഇരുമ്പ് ഗ്രില്‍ മോഷ്ടിച്ച സംഭവത്തില്‍ ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബി ജെ പി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം പരമേശ്വരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സെപ്തംബര്‍ മൂന്നിനായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിന് സമീപം സ്ഥാപിച്ചിരുന്ന 30 അടി നീളമുള്ള ഇരുമ്പ് സ്‌ക്വയര്‍ പൈപ്പ് മുറിച്ചുമാറ്റി കടത്തുകയായിരുന്നു. നാല് ഇഞ്ച് വീതിയും അര ഇഞ്ച് കനവുമുള്ള പൈപ്പാണ് മോഷണം പോയത്.മോഷണത്തിന് മുമ്പ് ക്ഷേത്രത്തിലെ സിസിടിവി ക്യാമറകള്‍ മറച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുമ്പ് ഗ്രില്‍ മുറിച്ചെടുത്ത് കടത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.Content Highlights:Police registered a case against BJP leaders for stealing iron grills from Sree Thiruvalayanadu Bhagavathy Temple in Pattambi. The accused cut and transported 30-foot iron pipes after covering CCTV cameras. Koppam police are continuing the investigation into the temple theft incident.