ശേഖർ മേനോനും പാരീസ് ലക്ഷ്മിയും പ്രധാന വേഷത്തിൽ; ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9ന്

Wait 5 sec.

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അർജുൻലാലും അജിത് കുമാർ രവീന്ദ്രനും ചേർന്ന് സംവിധാനം ചെയ്യുന്ന ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9ന് തിയറ്ററുകളിലെത്തും. അതീവ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.വാമ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സിന്റെ ബാനറിൽ ബോണി അസ്സനാർ സഹനിർമാണം നിർവഹിക്കുന്നു. മലയാള സിനിമയിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘രണ്ട് രഹസ്യങ്ങൾ’ എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.അർജുൻലാലും അജിത് കുമാർ രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഇരുവരും തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്.ജോമോൻ തോമസും അബ്ദുൾ റഹീമും ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് ബി.ഡബ്ല്യു.ടി എന്നിവർ ചേർന്ന് ചിത്രസംയോജനം നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് വിശ്വജിത്താണ് സംഗീതം ഒരുക്കുന്നത്.സഫ്‌ന വി.ടി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും വിജയകുമാർ പ്രഭാകരൻ പ്രോജക്ട് ഡിസൈനറായും പ്രവർത്തിക്കുന്നു. ലാലു തൃക്കളം, കെ.ആർ. ഹരിലാൽ, ഉല്ലാസ് കെ.യു എന്നിവർ കലാസംവിധാനം നിർവഹിക്കുന്നു.സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി എന്നിവരാണ് മേക്കപ്പ്. ദീപ്തി അനുരാഗും സ്മിജി കെ.ടിയും വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നു. സൗണ്ട് ഡിസൈൻ കരുൺപ്രസാദും ആക്ഷൻ റൺ രവിയും നിർവഹിക്കുന്നു. ഷാൻ ആഷിഫാണ് കളറിസ്റ്റ്.ഹൈ സ്റ്റുഡിയോസാണ് സ്റ്റുഡിയോ. സച്ചിൻ രവിയും ജോസഫും സ്റ്റിൽസ് കൈകാര്യം ചെയ്യുന്നു. രാഹുൽ രാജും പി.ആറും ചേർന്നാണ് പബ്ലിസിറ്റി ഡിസൈൻസ് ഒരുക്കുന്നത്. പി. ശിവപ്രസാദാണ് പിആർഒ.ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സാണ് ‘രണ്ട് രഹസ്യങ്ങൾ’ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.The post ശേഖർ മേനോനും പാരീസ് ലക്ഷ്മിയും പ്രധാന വേഷത്തിൽ; ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9ന് appeared first on ഇവാർത്ത | Evartha.