പിഎം ശ്രീ; കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്

Wait 5 sec.

തിരുവനന്തപുരം| പിഎം ശ്രീ പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ കത്താണിത്. കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സ്ഥിരീകരിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് സർക്കാർ തലത്തിലും മുന്നണി തലത്തിലും ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. തീരുമാനം ഉടനറിയിച്ചാലെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ എന്ന് കത്തിലൂടെ കേന്ദ്രം അറിയിച്ചതായും മന്ത്രി ഷംസുദ്ദീന്‍ വ്യക്തമാക്കി.പുതിയ കത്തിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ വീണ്ടും ചർച്ചകൾ നടക്കും. പിഎം ശ്രീ പദ്ധതിയെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഉപസമിതി നടപടികൾ വേഗത്തിലാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.അതേസമയം, കെപിസിസി യോഗത്തിൽ പിഎം ശ്രീ പദ്ധതിയെക്കുറിച്ച് പൊതുവിമർശനം ഉയർന്നതായി ജനറൽ സെക്രട്ടറി അഡ്വ പി എം നിയാസ് സ്ഥിരീകരിച്ചു. എന്നാൽ കെപിസിസി യോഗത്തിൽ വിമർശനം ഉയർന്നതായി അറിയില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.Content Highlights:The Central Government sent another letter to Kerala urging the implementation of the PM SHRI scheme. Education Minister N Shamsudheen confirmed receiving the letter and noted that Chief Minister V D Satheesan will clarify the state’s stance after internal and front-level discussions.