മഹാരാഷ്ട്രയില്‍ ട്രക്കും-എസ്യുവിയും കൂട്ടിയിടിച്ച് അപകടം; എട്ടു മരണം

Wait 5 sec.

മുംബൈ|മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ട്രക്കും ബൊലേറോ എസ്യുവിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നാഗ്പൂര്‍ – റായ്പൂര്‍ ദേശീയ പാതയില്‍ പിമ്പല്‍ഗാവ് സടക്കിലെ ഭുവ ദാബയ്ക്ക് സമീപമാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരെ സക്കോലി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരിച്ചവരെല്ലാം എസ്യുവിയില്‍ ഉണ്ടായിരുന്നവരാണ്. റായ്പൂരില്‍ നിന്നും നാഗ്പൂരിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.Content Highlights:Eight people including three children were killed in a collision between a truck and a Bolero SUV in Maharashtra Bhandara district. The crash occurred around 4 AM on the Nagpur-Raipur National Highway. Three injured passengers were admitted to Sakoli hospital for immediate treatment.