തിരുവനന്തപുരം| മലയിന്‍കീഴില്‍ ഒരുവയസ്സുകാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് അമ്മ ക്രിസ്റ്റിയുടെ മൊഴി. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റി പോലീസിനോട് പറഞ്ഞത്.ഭര്‍ത്താവ് വീട്ടില്‍ പോകുന്നത് വിലക്കിയെന്നും കുടുംബം തന്നെ അകറ്റിനിര്‍ത്തിയെന്നും ക്രിസ്റ്റി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ വിഷമത്തിലാണ് ഇന്നലെ വൈകിട്ട് കിടപ്പുമുറിയില്‍ കയറി കൃത്യം നടത്താന്‍ തീരുമാനിച്ചതെന്നും മകളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും ക്രിസ്റ്റി പറഞ്ഞതായി പോലീസ് അറിയിച്ചു. ജീവനൊടുക്കാന്‍ ശ്രമിച്ച് ഉറക്കഗുളികകള്‍ കഴിച്ചെന്നും മൊഴിയിലുണ്ട്.അതേസമയം, ക്രിസ്റ്റിയുടെ മൊഴികള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദമോ മറ്റ് മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പൊറ്റയില്‍ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ മകള്‍ അന്നയാണ് കൊല്ലപ്പെട്ടത്. അമ്മയാണ് കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് കുഞ്ഞിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പിന്നാലെ ക്രിസ്റ്റി ജീവനൊടുക്കാനും ശ്രമിച്ചു.പോലീസ് കസ്റ്റഡിയിലുള്ള ക്രിസ്റ്റി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ക്രിസ്റ്റി-അഭിജിത് ദമ്പതിമാരുടെ വിവാഹവാര്‍ഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്. നാലുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായതെന്ന് അഭിജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.Content Highlights:A mother confessed that marital discord led her to slit the throat of her one year old child in Malayinkeezhu. She claimed she attempted suicide afterwards. Police are investigating her statements and examining if postpartum depression contributed to the tragic crime on their wedding anniversary.