അബൂദബി|സെപ്തംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ യു എ ഇ പ്രതിനിധി സംഘത്തെ നയിക്കും. യു എ ഇ ഉൾപ്പെടെയുള്ള പുതിയ രാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിച്ചതിന് ശേഷം നടക്കുന്ന നിർണായക ഉച്ചകോടികളിലൊന്നാണിത്.”പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമിതി’ എന്ന പ്രമേയത്തിലാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉച്ചകോടി അരങ്ങേറുന്നത്. ആഗോളതലത്തിൽ സാമ്പത്തിക-സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം വികസ്വര രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും പൊതുവായ സമഗ്ര സാമ്പത്തിക നയങ്ങൾ രൂപീകരിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.പശ്ചിമേഷ്യൻ സംഘർഷങ്ങളും അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഊർജ സുരക്ഷ, എണ്ണവ്യാപാരം, പ്രാദേശിക സ്ഥിരത തുടങ്ങിയ വിഷയങ്ങൾ ചർച്ചയായേക്കും. ചൈനീസ് പ്രസിഡന്റ്ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ്‌വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ എന്നിവരുൾപ്പെടെയുള്ള ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.Content Highlights:Abu Dhabi Crown Prince Sheikh Khaled leads the UAE delegation at the 18th BRICS Summit in New Delhi. Hosted at Bharat Mandapam, the summit focuses on economic cooperation, energy security, and global trade dynamics alongside key world leaders.