പ്രിയദര്‍ശിനി ഉണ്ടാക്കിയ പ്രതിസന്ധി: സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്നുണ്ടായേക്കും

Wait 5 sec.

പാലക്കാട്|ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിര്‍ണായക സംസ്ഥാന സമിതി യോഗം ഇന്ന് പാലക്കാട് ചേരും. യോഗത്തില്‍ സ്വകാര്യ ബസ് സമരം ഉള്‍പ്പെടെയുള്ള തീരുമാനമുണ്ടായേക്കും. അനുരഞ്ജനത്തിനായി സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യവും യോഗം പരിഗണിക്കും.കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ ടിക്കറ്റ് നിരക്ക് 15 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കല്‍, ഡീസല്‍ സബ്‌സിഡി വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കണം എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യം.പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിനാല്‍ സ്വകാര്യബസ് മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് നഷ്ടം പഠിച്ച് നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട്. ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.Content Highlights:The All Kerala Bus Operators Organisation is meeting in Palakkad today to decide on a potential statewide strike and government reconciliation talks. Operators demand a minimum ticket fare hike to 15 rupees to overcome losses caused by KSRTC Priyadarshini scheme. They also seek higher student concession rates and diesel subsidies.