മിസൈൽ വികസിപ്പിക്കാൻ ഹൂതികൾ Claude AI ഉപയോഗിച്ചതായി റിപ്പോർട്ട്; ഞെട്ടി ലോകം

Wait 5 sec.

സൻആ | വടക്കൻ യെമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആയുധ എൻജിനീയറിംഗ് സംഘം മിസൈൽ വികസനത്തിനും ഗൈഡഡ് റോക്കറ്റ് പരീക്ഷണങ്ങൾക്കുമായി ക്ലോഡ് എഐ (Claude AI) മോഡലുകൾ ദുരുപയോഗം ചെയ്തതായി ആന്ത്രോപിക് (Anthropic) റിപ്പോർട്ട്. കമ്പനി പുറത്തുവിട്ട 2026 സെപ്റ്റംബറിലെ ‘ഡിറ്റക്റ്റിംഗ് ആൻഡ് കൗണ്ടറിംഗ് മിസ്‌യൂസ് ഓഫ് എഐ’ എന്ന ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. 2025 ഡിസംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഈ എഐ ദുരുപയോഗം നടന്നത്.യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്നാണ് ഈ സംഘം പ്രവർത്തിച്ചതെങ്കിലും റിപ്പോർട്ടിൽ ഹൂതികളുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. എങ്കിലും ഹൂതികളുമായി ബന്ധപ്പെട്ട സംഘമാണിതെന്ന് തുടർന്നുള്ള വിശകലനങ്ങൾ വ്യക്തമാക്കുന്നു. ആന്ത്രോപിക്കിന്റെ ക്ലോഡ് ഹൈക്കു, സോണറ്റ്, ഓപസ്, ക്ലോഡ് കോഡ് എന്നീ എഐ സിസ്റ്റങ്ങളാണ് ആയുധങ്ങൾ വികസിപ്പിക്കാൻ ഉപയോഗിച്ചത്. വാർത്ത പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണം നടത്തുകയും ഇതിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ പൂർണ്ണമായി നിരോധിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.മൂന്ന് പ്രധാന ആയുധ വികസന പദ്ധതികൾക്കായാണ് ക്ലോഡ് എഐ ദുരുപയോഗം ചെയ്തത്. ഫോൺ ക്ലാസ് ഫ്ലൈറ്റ് കമ്പ്യൂട്ടറും പരീക്ഷണ ഘട്ടത്തിലെ ഹോമിംഗ് ഗൈഡൻസും ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന ഗൈഡഡ് റോക്കറ്റ് സംവിധാനം നിർമ്മിക്കുക എന്നതായിരുന്നു ആദ്യ പദ്ധതി. 2,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ള മൾട്ടി സ്റ്റേജ് ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കലായിരുന്നു രണ്ടാമത്തേത്. ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഉൾപ്പെടെയുള്ള മിസൈൽ പതിപ്പുകൾ നിർമ്മിക്കാനുള്ള ‘ആർ2000’ പദ്ധതിയായിരുന്നു മൂന്നാമത്തേത്.Also ReadChatGPT Astra വേറെ ലെവൽ! ഐആർസിടിസിയിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് ചാറ്റ്ജിപിടി; വൈറലായി യുവാവിന്റെ പരീക്ഷണംഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ സോഫ്റ്റ്‌വെയറുകൾ തയാറാക്കാൻ ഹ്യൂമൻ സോഫ്റ്റ്‌വെയർ എൻജിനീയർമാർക്ക് പകരമായിട്ടാണ് ക്ലോഡ് കോഡ് ഉപയോഗിച്ചത്. ഓപ്പൺ സോഴ്സ് ഓട്ടോപൈലറ്റ് ഫോൺ ക്ലാസ് ഫ്ലൈറ്റ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക, ഫ്ലൈറ്റ് സിമുലേഷനുകൾ നടത്തുക, കൺട്രോൾ സെറ്റിംഗുകൾ ക്രമീകരിക്കുക തുടങ്ങിയ ജോലികൾക്കായാണ് എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്.കമ്പനിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാൻ ഒരേസമയം പല അക്കൗണ്ടുകൾ വഴിയാണ് ഇവർ ആവശ്യങ്ങൾ എഐക്ക് മുന്നിൽ സമർപ്പിച്ചത്. ഒരു ഗൈഡഡ് റോക്കറ്റ് പരീക്ഷണം തടസ്സപ്പെട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനും ഇതിൽ ഉൾപ്പെട്ടവർ എഐയുടെ സഹായം തേടിയതായി ആന്ത്രോപിക് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലും റഷ്യയിലും സമാനമായ എഐ ദുരുപയോഗങ്ങൾ കണ്ടെത്തിയതായി കമ്പനി കൂട്ടിച്ചേർത്തു.Content Highlights:Anthropic’s threat report revealed that a Yemen-based weapons cell used Claude AI models for missile development and software engineering. The group utilized AI for flight simulations and rocket guidance coding from late 2025 to August 2026. Anthropic banned the involved accounts after detection.