മുംബൈ | കൃത്രിമബുദ്ധി സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റം വ്യക്തമാക്കിക്കൊണ്ട് ഐആർസിടിസി (IRCTC) വെബ്സൈറ്റിൽ സ്വന്തമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് ഓപ്പൺഎഐയുടെ നിർമ്മിതബുദ്ധി അസിസ്റ്റന്റ് ആയ ചാറ്റ്ജിപിടി അസ്ട്ര (ChatGPT Astra). സോഷ്യൽ മീഡിയ ക്രിയേറ്ററായ മന്ഥൻ ജേത്വാനിയാണ് ഈ അപൂർവ പരീക്ഷണം നടത്തിയത്. മുംബൈയിൽ നിന്ന് രാജ്കോട്ടിലേക്ക് രണ്ട് പേർക്ക് എസി ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിർദ്ദേശമാണ് ഇദ്ദേഹം എഐ അസിസ്റ്റന്റിന് നൽകിയത്.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റായ ഐആർസിടിസിയിലൂടെ വിജയകരമായി ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വലിയ തരംഗമായിരിക്കുകയാണ്. യാത്രക്കാരുടെ വിവരങ്ങൾ നൽകുന്നതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അസ്ട്ര സ്വയം നിർവഹിച്ചു. ഒടുവിൽ പണം അടയ്ക്കുന്ന ഘട്ടം (Payment) മാത്രമാണ് ഉപഭോക്താവിന് നേരിട്ട് ചെയ്യേണ്ടി വന്നത്.സെപ്റ്റംബർ 20-ന് രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുള്ള ട്രെയിൻ ലഭ്യമാണോ എന്ന് തിരയാനാണ് മന്ഥൻ ആദ്യം നിർദ്ദേശിച്ചത്. ബ്രൗസറിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത അസ്ട്ര, പുറപ്പെടുന്ന സ്ഥലവും എത്തേണ്ട സ്ഥലവും തീയതിയും കൃത്യമായി നൽകി ട്രെയിനുകൾ കണ്ടെത്തി. എന്നാൽ ആദ്യ ദിനത്തിൽ വെയിറ്റിംഗ് ലിസ്റ്റ് മാത്രമാണ് ലഭ്യമായത്. തുടർന്ന് അടുത്ത ദിവസത്തേക്ക് പരീക്ഷിക്കാൻ ഇദ്ദേഹം ആവശ്യപ്പെട്ടപ്പോൾ എഐ തന്നെ അടുത്ത ദിവസത്തെ ടിക്കറ്റുകൾ കണ്ടെത്തുകയും വിവരങ്ങൾ പൂരിപ്പിക്കുകയും ചെയ്തു.ഐആർസിടിസിയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ (Tatkal Booking) ഈ രീതി വിജയിപ്പിക്കാൻ കഴിയുമോ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇപ്പോൾ കൗതുകത്തോടെ ചോദിക്കുന്നത്. അതിവേഗം ടിക്കറ്റുകൾ തീർന്നുപോകുന്ന തത്കാൽ സമയത്ത് എഐക്ക് ഇത് സാധിച്ചാൽ അത് വലിയ വിപ്ലവമാകുമെന്നും പലരും അഭിപ്രായപ്പെടുന്നു. എഐ ഏജന്റുകൾക്ക് മനുഷ്യരെപ്പോലെ സങ്കീർണ്ണമായ വെബ്സൈറ്റ് ജോലികൾ ചെയ്യാനാകുമെന്ന് തെളിയിക്കുന്നതാണ് ഈ പരീക്ഷണം.Content Highlights:Social media creator Manthan Jethwani used OpenAI’s ChatGPT Astra to book AC train tickets from Mumbai to Rajkot on IRCTC. The AI autonomous agent handled station selection, dates, and passenger information, leaving only payment for the user. The viral video sparked debates online about AI automation and Tatkal bookings.