കറന്റ് കട്ടില്‍ കുടുങ്ങി വൈദ്യുതി മന്ത്രിയും; പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു

Wait 5 sec.

കൊച്ചി | വൈദ്യുതി മന്ത്രിക്കും പ്രത്യക്ഷത്തില്‍ തിരിച്ചടിയായി സംസ്ഥാനത്തെ കറന്റ് കട്ട്. കൊച്ചിയില്‍ കെ എസ് ഇ ബി ഓഫീസേഴ്‌സ് ഫെഡറേഷന്‍ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ അപ്രതീക്ഷിതമായി കറന്റ് പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുള്‍ക്കിരീടം അണിയുന്നത് പോലെയാണെന്ന് എ കെ ആന്റണി തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍, അത് പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറയുന്നതിനിടെയാണ് കറന്റ് പോയത്. ഇതോടെ മന്ത്രിക്ക് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. പിന്നാലെ മന്ത്രി ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.അത് വൈദ്യുതി നിയന്ത്രണമായിരുന്നില്ല, ചെറിയൊരു ഫെയിലിയര്‍ മാത്രമായിരുന്നുവെന്നാണ് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ തന്റെ പക്കല്‍ അത്ഭുത പ്രവൃത്തികള്‍ ഒന്നുമില്ലെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വിച്ച് ഇടുന്ന പോലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.Content Highlights:Kerala Power Minister K Krishnankutty faced an embarrassing situation as a sudden power outage interrupted his public address. The unexpected blackout forced the minister to wrap up his speech prematurely. The event left the organizers and attendees stunned as electricity remained unrestored.