പ്രഥമ ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ‘എക്സലന്‍സ് അവാര്‍ഡ്’ മലേഷ്യന്‍ പ്രധാനമന്ത്രിക്ക് മറ്റന്നാൾ സമ്മാനിക്കും

Wait 5 sec.

കോഴിക്കോട് | മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രമുഖർക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ  (Sheikh Abubakr Foundation) ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മലേഷ്യയുടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് (Anwar Ibrahim) സമ്മാനിക്കും. മറ്റന്നാൾ (സെപ്തംബർ 13) കോഴിക്കോട് മർകസിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാണ് അവാർഡ് (Excellence Award) സമ്മാനിക്കുന്നത്.ലോകമെമ്പാടുമുള്ള പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന, വിവിധ രാജ്യങ്ങളിൽ സമാധാനത്തിനും സൗഹാർദ്ദത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തികളെയാണ് ഈ പുരസ്കാരത്തിനായി പരിഗണിക്കുന്നത്. അൻവർ ഇബ്രാഹിമിന്റെ നീണ്ട കാലത്തെ നിസ്വാർഥ സേവനവും അദ്ദേഹത്തിന്റെ ധാർമികമായ നേതൃത്വവും മറ്റും പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. അതോടൊപ്പം, ആഗോളതലത്തിൽ സമാധാനത്തിനും സാമൂഹിക നീതിക്കുമായി നിലകൊള്ളുന്നതിന് കൂടിയാണ് ഈ അംഗീകാരം നൽകിയത്.മലേഷ്യയെ ലോകത്തിന്റെ തന്നെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിലും രാജ്യത്ത് നടപ്പാക്കിയ വൈജ്ഞാനിക- സാമൂഹിക പുരോഗതിയും എടുത്തു പറയേണ്ടതാണെന്ന് എസ് എ ഫൗണ്ടേഷൻ അധികൃതർ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നുമുൾപ്പെടെ ഉന്നത വിദ്യാഭ്യാസ (Higher Education) രംഗത്ത് നിരവധി അവസരങ്ങളാണ് അൻവർ ഇബ്രാഹിമിന്റെ ഇടപെടൽ വഴി ഒരുങ്ങിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.പൊന്നാനി ഉൾപ്പെടെ കേരളത്തിന്റെ പൗരാണിക വൈജ്ഞാനിക പാരമ്പര്യത്തെ വിളിച്ചോതുന്ന തരത്തിൽ വിദ്യാഭ്യാസ വിപ്ലവം ആലേഖനം ചെയ്യുന്ന ഉപഹാരം നിലമ്പൂർ തേക്കിലാണ് നിർമിച്ചിരിക്കുന്നത്.Content Highlights: Sheikh Abubakr Foundation Excellence Award to Malaysian PM Anwar Ibrahim. Grand Mufti Kanthapuram will present the award on Sept 13. The award is made of teak.