ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Wait 5 sec.

ബെംഗളൂരു | ഗണേശ ചതുര്‍ത്ഥി തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്നു തിരുവനന്തപുരത്തേക്ക് റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ഹുബ്ബള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുത്.നാളെ രാവിലെ 8.30-ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍, ഞായറാഴ്ച രാവിലെ 10ഓടെ തിരുവനന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് തിരുവനന്തപുരം-ഹുബ്ബള്ളി എക്‌സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മടക്കയാത്ര ആരംഭിക്കും.ബെംഗളൂരു, പാലക്കാട്, കോട്ടയം വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഒമ്പത് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും ഒമ്പത് ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും ഉള്‍പ്പെടെ ആകെ 20 കോച്ചുകളാണ് ഈ പ്രത്യേക ട്രെയിനിലുണ്ടാവുക. Content Highlights:Indian Railways has announced a special train service between Hubballi and Thiruvananthapuram via Bengaluru to handle Ganesh Chaturthi rush. The service features 20 coaches, including sleeper and general class. Return journeys start Monday afternoon via Palakkad and Kottayam routes.