മനാമ: ഇലക്ട്രിക് സൈക്കിളുകളും ഇ-സ്‌കൂട്ടറുകളും ഉപയോഗിക്കുന്നതിന് നിയമപരമായ മാനദണ്ഡങ്ങളും സുരക്ഷാ നിബന്ധനകളും നിർബന്ധമാക്കി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. റോഡപകടങ്ങൾ കുറയ്ക്കാനും യാത്രികരുടെയും മറ്റ് കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടി.2026-ലെ 58-ാം നമ്പർ ഉത്തരവ് പ്രകാരം പ്രധാന റോഡുകളിലും പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതലുള്ള പാതകളിലും ഇ-സ്‌കൂട്ടറുകളും ഇ-സൈക്കിളുകളും ഓടിക്കുന്നത് നിരോധിച്ചു. എമർജൻസി ലൈനുകളിലും വെഹിക്കിൾ ലൈനുകളിലും ഇവ ഉപയോഗിക്കാൻ പാടില്ല.പ്രധാന നിയമങ്ങളും ഏജ് ലിമിറ്റും:പ്രായപരിധി: 16 വയസ്സിൽ താഴെയുള്ളവർ ഇലക്ട്രിക് സൈക്കിളുകൾ ഉപയോഗിക്കാൻ പാടില്ല. 7 വയസ്സിൽ താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെയോ സംരക്ഷകരുടെയോ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കാവൂ. നിശ്ചിത പ്രായപരിധിക്ക് താഴെയുള്ള കുട്ടികളെ തനിയെ വാഹനം ഓടിക്കാൻ അനുവദിക്കുന്നത് ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം നൽകുന്നതിന് തുല്യമായി കണ്ട് മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കും.സുരക്ഷാ ഉപകരണങ്ങൾ: ഇ-സൈക്കിൾ യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നവർ ഹെൽമറ്റിനൊപ്പം തോൾ, കൈ, കാൽ എന്നിവയ്ക്കുള്ള സംരക്ഷണ കവചങ്ങളും (Protective Gear) ധരിക്കേണ്ടതുണ്ട്.വേഗപരിധി: ഇ-സൈക്കിളുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി പരിപാലിക്കണം.മറ്റ് നിബന്ധനകൾ: വൺവേ തെറ്റിച്ച് വാഹനം ഓടിക്കുന്നതും, അധികമായി ഒരാളെ കയറ്റി യാത്ര ചെയ്യുന്നതും, മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനം ഉപയോഗിക്കുന്നതും പൂർണ്ണമായും നിരോധിച്ചു.ഇ-സ്‌കൂട്ടറുകളെയും ഇ-സൈക്കിളുകളെയും വെറുമൊരു വിനോദോപാധിയായി കാണാതെ ആവശ്യമായ ബോധവൽക്കരണത്തോടെ മാത്രം കുട്ടികൾക്ക് നൽകാൻ കുടുംബങ്ങൾ ശ്രദ്ധിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഫീൽഡ് പരിശോധനകൾ ഊർജ്ജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.The post ഇ-സ്‌കൂട്ടറുകൾക്കും ഇ-സൈക്കിളുകൾക്കും ബഹ്‌റൈനിൽ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ; നിയമലംഘകർക്കെതിരെ കർശന നടപടി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.