പാലക്കാട്| അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിലെ പ്രതി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നും പ്രതി മൊഴി നല്‍കി. പാലക്കാട് നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.അതേസമയം, കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കുകയായിരുന്നു.ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്.Content Highlights:Police arrested West Bengal native Pravat Das in the gruesome Attappadi double murder case. The accused confessed to killing a woman and her child before dismembering their bodies into sacks. A special police team from Palakkad tracked down and apprehended him in West Bengal.