ജിസാന്‍/അബഹ | സഊദി അറേബ്യയിലെ അബഹ, ഖാമിസ് മുഷൈത്ത്, ജിസാന്‍, നജ്റാന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി യെമനിലെ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങളില്‍ 73 പേര്‍ക്ക് പരുക്കേറ്റതായി ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി പറഞ്ഞു. രാജ്യത്തിന്റെ തെക്കന്‍ മേഖലകള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്സഊദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനവും, രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയുമാണ് ഹൂത്തികള്‍ നടത്തിയതെന്നും ,ഇത്തരം ആക്രമണങ്ങള്‍ ന്യായീകരിക്കാനാകാത്തതുമാണെന്നും ശത്രുതാപരമായ സമീപനത്തെ നേരിടുന്നതിന് ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേജര്‍ ജനറല്‍ അല്‍-മാലികി വ്യക്തമാക്കി. സംഭവത്തെ ‘അപകടകരമായ’ നടപടിയെന്നാണ് സഖ്യസേന വിശേഷിപ്പിച്ചത്രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ നിരവധി ഊര്‍ജ്ജ മേഖലയിലെ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നതെന്നും, ആക്രമണങ്ങള്‍ തീപിടുത്തങ്ങള്‍ക്ക് കാരണമായെന്നും,പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും, പ്രശ്‌ന പരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സഊദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.Content Highlights: At least 73 people were injured in Houthi attacks targeting Abha, Khamis Mushait, Jizan, and Najran in southern Saudi Arabia. Major General Turki al-Malki called the attack a dangerous escalation threatening national sovereignty and security. Saudi Energy Ministry reported temporary operational halts and fires at several targeted energy facilitie