റിയാദ്: റിയാദിൽ കവർച്ചാ സംഘം ലയാളികളുടെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി നടത്തിയ കവർച്ചയിലും അക്രമത്തിലും ഒൻപത് മലയാളികൾക്ക് പരിക്കേറ്റു.റിയാദിലെ നസീമിലാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. സിഗരറ്റ് വില്പന മേഖലയിൽ ജീവനക്കാരായ മലയാളികളുടെ റൂമിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ വാഹനങ്ങൾ കുത്തിത്തുറന്ന് ആറു ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്നു ലക്ഷം റിയാലും കവർച്ച ചെയ്തിട്ടുണ്ട്.ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന മറ്റൊരു മലയാളിയുടെ 40,000 റിയാലും ലാപ്ടോപുകളും കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം വാനും കാറും കവർച്ച ചെയ്യപ്പെടുകയും പിന്നീട് ജി.പി.എസ് ട്രാക്ക് ചെയ്ത് കണ്ടെത്തുകയും ചെയ്തു. മൊത്തം 10 ലക്ഷം റിയാലിന്റെ നഷ്ടമാണുണ്ടായത്.എല്ലാവരും ഉറങ്ങിക്കിടക്കവെ രാത്രി 2.30 നു ആണ് പാകിസ്ഥാനികളും അറബ് വംശജരുമുൾപ്പെടെയുള്ള പതിനഞ്ചോളം കവർച്ചാ സംഘം ഫ്‌ളാറ്റിലെത്തിയത്. ശേഷം റൂമിലുള്ളവരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച മർദ്ദിച്ചവശരാക്കിയ ശേഷം കവർച്ച നടത്തുകയായിരുന്നു.ഏതാനും പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പോയി. വിദേശികൾ ഉൾപ്പെട്ട സംഘം നടത്തുന്ന കവർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു.The post സൗദിയിൽ മലയാളികളുടെ താമസ സ്ഥലത്ത് വൻ കവർച്ച: 9 പേർക്ക് പരിക്ക് appeared first on Arabian Malayali.