സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ്; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നല്‍കുന്ന മതേതര രാഷ്ട്രീയ മുന്നണി നിലവില്‍ വന്നു

Wait 5 sec.

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നല്‍കുന്ന മതേതര രാഷ്ട്രീയ മുന്നണി നിലവില്‍ വന്നു.കോണ്‍ഗ്രസ് അടക്കം അഞ്ചു പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയുടെ ചെയര്‍മാന്‍ വിജയ് ആയിരിക്കും.സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി അലയന്‍സ് എന്ന് പേരിട്ട സഖ്യത്തില്‍ തമിഴക വെട്രി കഴകത്തെ കൂടാതെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വി സി കെ, എം ഡി എം കെ എന്നീ പാര്‍ട്ടികളാണ് അംഗങ്ങള്‍. പനയൂരിലെ ടി വി കെ ആസ്ഥാനത്ത് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു മുന്നണി പ്രഖ്യാപനം.ബുധനാഴ്ച നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ മാണിക്കം ടാഗോര്‍, തരംഗൈ കത്ബര്‍ട്ട്, പ്രവീണ്‍ ചക്രവര്‍ത്തി എന്നിവരും വി സി കെ നേതാക്കളായ തോല്‍ തിരുമാവളവന്‍, വന്നി അരശ്, രവികുമാര്‍, ചിന്തനൈ ശെല്‍വന്‍ എന്നിവരും സന്നിഹിതരായിരുന്നു. എം ഡി എം കെ നേതാക്കളായ വൈക്കോ, ദുരൈ വൈക്കോ, മുസ്ലീം ലീഗ് നേതാക്കളായ കെ എം ഖാദര്‍ മൊയ്തീന്‍, ഷാജഹാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനാണ് പുതിയ സഖ്യം ലക്ഷ്യമിടുന്നത്.തെരഞ്ഞെടുപ്പിന് ശേഷം സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ പ്രധാന യോഗമാണ് നടന്നത്.  വിജയ്, വി സി കെ അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍, എം ഡി എം കെ അധ്യക്ഷന്‍ വൈക്കോ എന്നിവരെ കൂടാതെ കോണ്‍ഗ്രസ്, വി സി കെ, എം ഡി എം കെ, മുസ്ലീം ലീഗ് എന്നീ പ്രമുഖ കക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. Content Highlights: Tamil Nadu CM Vijay announced the Secular Social Justice Victory Alliance comprising TVK, Congress, IUML, VCK, and MDMK in Panaiyur. Vijay will serve as the chairman of the new political front following top-level coalition talks. Key leaders from partner political parties attended the high-profile meeting to finalize the political strategy.