പശ്ചിമ ബംഗാളില്‍ മദ്രസകള്‍ക്കെതിരെ കടുത്ത നടപടിയുമായി ബി ജെ പി സര്‍ക്കാര്‍; 252 മദ്രസകള്‍ പൂട്ടാന്‍ ഉത്തരവ്

Wait 5 sec.

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ മദ്രസകള്‍ക്കെതിരെ കടുത്ത നടപടിയുമായി ബി ജെ പി സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ 252 മദ്രസകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു.അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി. ഇതിനുപുറമെ നൂറോളം മദ്രസകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മദ്രസകളുടെ നടത്തിപ്പ്, ധനസമാഹരണ ഉറവിടങ്ങള്‍, രജിസ്ട്രേഷന്‍ നില എന്നിവ പരിശോധിക്കാന്‍ സര്‍ക്കാര്‍ നേരത്തെ സര്‍വേനടത്തിയിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് നടപടി. അംഗീകാരങ്ങളുള്ള മദ്രസകള്‍ തുടര്‍ന്നും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ, മദ്രസ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ക്ഷിതിരാം തുഡു വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ 100 മദ്രസകള്‍ സമര്‍പ്പിക്കുന്ന വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും അവക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.Content Highlights: The West Bengal government has ordered the closure of 252 madrasas across the state citing a lack of required approvals and basic infrastructure. Additionally, show-cause notices have been issued to around 100 other madrasas following a statewide survey. Minister Kshudiram Tudu clarified that fully compliant and approved madrasas will continue to function without hindrance.