പൈതൃക ബന്ധം പുനരുജ്ജീവിപ്പിക്കണം: അൻവർ ഇബ്്റാഹീം

Wait 5 sec.

കോഴിക്കോട് | പുതിയ കാലത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും വെല്ലുവിളികള്‍ നേരിടാന്‍ സജ്ജരാകുകയും വേണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്്റാഹീം. കൊളോണിയലിസവും സാമ്രാജ്യത്വവും ഇപ്പോള്‍ ഇവിടെയില്ല. എന്നാല്‍, വിജ്ഞാനമില്ലെങ്കില്‍ നാം വീണ്ടും അത്തരമൊരു അവസ്ഥയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലേക്ക് പുറപ്പെടുന്ന കാര്യം ബ്രിക്‌സ് ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയെ അറിയിച്ചപ്പോള്‍ “എന്റെ സ്‌നേഹം’ ഗ്രാന്‍ഡ് മുഫ്തിയെ അറിയിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. ഈ സന്ദര്‍ശനം ഒരുക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും ഇന്ത്യന്‍ സര്‍ക്കാറിനോടും എനിക്ക് വലിയ നന്ദിയുണ്ട്.കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. മലബാര്‍ തീരവും മലേഷ്യയും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമുണ്ട്. ആ പൈതൃക ബന്ധം നമുക്ക് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഈ യാത്ര അതിന് സഹായമാകുമെന്നാണ് പ്രത്യാശിക്കുന്നത്.മാനവികതയെ ബഹുമാനിക്കുക, വിവിധ ജനസമൂഹങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ സൗഹൃദം സൂക്ഷിക്കുക എന്നത് പ്രധാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും ഗ്രാന്‍ഡ് മുഫ്തി എന്നോട് സംസാരിച്ചു. അദ്ദേഹത്തെ പോലുള്ള പണ്ഡിതര്‍ “ഉത്തരവാദിത്വ ഐ ഐ ടൂള്‍ പദ്ധതി’യെ കുറിച്ച് സംസാരിക്കുന്നതില്‍ സന്തോഷമുണ്ട്. പുതിയ കാലത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയും വെല്ലുവിളികള്‍ നേരിടുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.‘എന്താ വര്‍ത്താനം’കോഴിക്കോട് | മലയാളത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്ത് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം. മര്‍കസില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം മലയാളത്തില്‍ സംസാരിച്ചത്.“എന്താ വര്‍ത്താനം’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതുകേട്ട് സദസ്സിന് കൗതുകമായി. തുടര്‍ന്ന് അദ്ദേഹം ഇംഗ്ലീഷിൽ സംസാരിച്ചു.ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിട്ടും ഇസ്്ലാമിന്റെ അധ്യാപനങ്ങള്‍ പറഞ്ഞു കൊണ്ടുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ ആവശ്യകത ഉള്‍പ്പെടെ അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. Content Highlights:Malaysian Prime Minister Anwar Ibrahim addressed a reception at Markaz in Kozhikode, emphasizing the need to embrace modern knowledge and responsible AI. He highlighted centuries-old historical ties between Malaysia and the Malabar coast while conveying greetings from Indian PM Narendra Modi.