ന്യൂഡല്‍ഹി | ഒമാന്‍ തീരത്ത് ഇന്ത്യന്‍ നാവികര്‍ ഉള്‍ക്കൊള്ളുന്ന വാണിജ്യ കപ്പലിന് നേരെ ആക്രമണം. 13 നാവികരെ രക്ഷപ്പെടുത്തി. ഒരു നാവികനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പനാമയുടെ പതാകയേന്തിയ എം ടി എല്‍ ഗായാ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനം കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.വാണിജ്യ കപ്പലുകള്‍ക്കും നാവികര്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും സുരക്ഷിതവുമായ ചരക്കുനീക്കം ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സമുദ്രപാതകളിലും ഹോര്‍മുസ് കടലിടുക്കിലും സമീപകാലത്തായി ഇന്ത്യന്‍ നാവികര്‍ക്ക് നേരെയും കപ്പലുകള്‍ക്ക് നേരെയും നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്.കഴിഞ്ഞ മാസം യെമന്‍ തീരത്തും സമാനമായ രീതിയില്‍ ഇന്ത്യന്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടിരുന്നുവെങ്കിലും ജീവനക്കാരെ രക്ഷപ്പെടുത്തിയിരുന്നു. ചരക്കുനീക്കം സുരക്ഷിതമാക്കുന്നതിനും നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ നിരന്തരം ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. Content Highlights:A commercial ship named MTL Gaya with Indian crew members was attacked off the coast of Oman. The Ministry of External Affairs confirmed that 13 sailors were rescued while search efforts continue for one missing crew member. India condemned the attack and demanded safe passage for commercial ships.