വനംവകുപ്പ് കസ്റ്റഡിയിലെടുത്ത രണ്ട് ജെസിബികൾ കടത്തിക്കൊണ്ടുപോയി

Wait 5 sec.

ഇടുക്കി| ശാന്തൻപാറയിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത രണ്ട് ജെ സി ബികൾ കടത്തിക്കൊണ്ടുപോയി. ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിലെ സിഎച്ച്ആർ പരിധിയിൽ മരം മുറിച്ചതിനെ തുടർന്നാണ് ജെ സി ബികൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.സംഭവമറിഞ്ഞ് ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഒരു ജെ സി ബി കണ്ടെത്തി. പിടിച്ചെടുത്ത ജെ സി ബിയും ഇത് കടത്താൻ ഉപയോഗിച്ച ലോറിയും വനംവകുപ്പ് ഉടുമ്പൻചോല പോലീസിന് കൈമാറി.ഒരു ജെ സി ബി കണ്ടെത്തിയതോടെ രണ്ടാമത്തെ യന്ത്രം കടത്തിയവർ അത് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ പോലീസും വനംവകുപ്പും അന്വേഷണം ഊർജിതമാക്കി.Content Highlights:Two JCBs seized by the forest department for illegal tree felling in the CHR area near Santhampara were stolen. Following an intensive search led by the Devikulam range officer, both vehicles were recovered. Police and forest officials have launched a investigation to catch the culprits.