വയറുവേദനയെ തുടർന്ന് യുവതി ആശുപത്രിയിൽ; ശസ്ത്രക്രിയ ചെയ്തപ്പോൾ വയറ്റിൽ 14 പേനകളും 5 സ്പൂണുകളും ഒരു മെഴുകുതിരിയും!

Wait 5 sec.

അമരാവതി | ആന്ധ്രാപ്രദേശിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽ നിന്ന് 14 പേനകൾ, 5 മരത്തിന്റെ സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പൽനാട് ജില്ലയിലെ നരസറാവുപേട്ടിലെ ആശുപത്രിയിലാണ് സംഭവം. ബെട്ലൂരി പാലം ഗ്രാമവാസിയായ യുവതി രണ്ടുദിവസമായി കടുത്ത വയറുവേദന മൂലം പ്രയാസപ്പെടുകയായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ സ്കാനിംഗിന് വിധേയയാക്കിയപ്പോഴാണ് വയറ്റിനുള്ളിൽ വസ്തുക്കൾ കിടക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഡോക്ടർ പി രാമചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർജന്മാരുടെ സംഘം സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് (Laparoscopic) ശസ്ത്രക്രിയയിലൂടെയാണ് 14 പേനകളും 5 മരക്കരണ്ടികളും ഒരു മെഴുകുതിരിയും പുറത്തെടുത്തത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.ഇത്രയും വസ്തുക്കൾ എങ്ങനെ വയറ്റിലെത്തി എന്നതിൽ വ്യക്തത വന്നിട്ടില്ല. യുവതി ഇവ സ്വയം വിഴുങ്ങിയതാണോ അതോ ആരെങ്കിലും നിർബന്ധിച്ച് കഴിക്കിച്ചതാണോ എന്ന് അന്വേഷിച്ചുവരികയാണ്. ഇത്തരം സാധനങ്ങൾ സ്വയം കഴിച്ചതാണെങ്കിൽ അതിന് പിന്നിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ആകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ സംശയിക്കുന്നു. ഭക്ഷണയോഗ്യമല്ലാത്ത വസ്തുക്കൾ കഴിക്കുന്ന ഇത്തരം അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ പിക്ക സിൻഡ്രോം (Pica Syndrome) എന്നാണ് വിളിക്കുന്നത്. പോഷകഗുണമില്ലാത്ത വസ്തുക്കൾ കഴിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന രോഗാവസ്ഥയാണിത്.Content HighlightsDoctors in Andhra Pradesh removed 14 pens, 5 wooden spoons, and a candle from a woman’s stomach. She suffered severe pain for two days. The rare laparoscopic surgery was successful, and her condition is stable.