തിരുവനന്തപുരം|വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്നും രാജ്യത്താകെ പ്രതിസന്ധിയുണ്ടെന്നും മന്ത്രി സണ്ണി ജോസഫ്. മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും മന്ത്രി പറഞ്ഞു. പല വൈദ്യുത പദ്ധതികളും പൂര്‍ത്തിക്കരിക്കാന്‍ സാധിച്ചിട്ടില്ല.രാജ്യത്തൊട്ടാകെ മഴ കുറഞ്ഞു ചൂട് കൂടി. ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് നിന്നും ലഭ്യത കുറയുന്നു. ഡാമുകളിലൊന്നും വെള്ളമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി ഇപ്പോള്‍ കിട്ടുന്നില്ല. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ കടം വാങ്ങിയത് ഓരോ ദിവസവും തിരികെ കൊടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പല സ്ഥലത്തും ഇന്നലെ രാത്രി രണ്ടിലധികം പ്രാവശ്യം വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടുണ്ട്. വൈകുന്നേരം 6 മണി മുതല്‍ 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയിലും കുറവെന്ന് കെഎസ്ഇബി പറയുന്നു.തിരുവനന്തപുരം ചിറയിന്‍കീഴിലെ കയ്യാങ്കളിയ്ക്ക് പിന്നാലെ, സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് എംഎല്‍എ രമ്യാ ഹരിദാസ് നടത്തിയ നീക്കങ്ങളില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സ്റ്റാഫ് നിയമനത്തില്‍ രമ്യ കത്ത് നല്‍കിയെങ്കില്‍ അത് അഭികാമ്യമല്ല. കയ്യാങ്കളി പാര്‍ട്ടിയ്ക്ക് സല്‍പേര് ഉണ്ടാക്കിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.Content Highlights:Minister Sunny Joseph stated that Kerala is facing a severe power crisis due to poor rainfall and surging electricity demand. Dam water levels have dropped significantly, impacting power generation. KSEB warned that power restrictions may be required during peak hours between 6 PM and 12 AM.