ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: അറസ്റ്റിലായ സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

Wait 5 sec.

കൊച്ചി| തൃക്കാക്കര ഭാരതമാതാ കോളജ് മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ കോളജ് വിദ്യാര്‍ത്ഥി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍. ഒന്നാം പ്രതി ശ്രീഹരി ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സനീഷ് പണമുണ്ടാക്കിയത്. പണം സ്വീകരിക്കാന്‍ ആളുകള്‍ക്ക് സനീഷ് ക്യുആര്‍ കോര്‍ഡ് അയച്ചു കൊടുത്തത് ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. സനീഷും ശ്രീഹരിയും തമ്മില്‍ നേരിട്ട് പരിചയമില്ലെന്നും പോലീസ് വ്യക്തമാക്കി.എന്നാല്‍ ഇരുവരും ഒരു വലിയ ഗ്രൂപ്പിലെ അംഗങ്ങളാണ്. ശ്രീഹരി ഗ്രൂപ്പില്‍ പങ്കുവച്ച ചിത്രങ്ങള്‍ സനീഷ് എടുത്ത് മറ്റൊരു ഗ്രൂപ്പുണ്ടാക്കി. ഈ ക്ലോസ്ഡ് ഗ്രൂപ്പില്‍ പ്രവേശിക്കാനും സനീഷ് പണം ഈടാക്കിയിട്ടുണ്ട്. കൂടുതല്‍ ദൃശ്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അംഗങ്ങളില്‍ നിന്ന് സനീഷ് പണം ഈടാക്കിയതിന്റെ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴ കുറത്തികാട് സ്വദേശിയാണ് സനീഷ്.18 മുതല്‍ 21 വരെ പ്രായമുള്ള കുട്ടികളാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ശ്രീഹരിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതിയായ മലപ്പുറം സ്വദേശിക്കായും അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.Content Highlights:Police discovered that Saneesh, arrested in the Thrikkakara Bharata Mata College morphing case, generated money using morphed photos shared by the first accused. He created a separate closed group and collected funds via QR codes. Investigators stated that more arrests are expected in the case soon.