ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി കനത്ത ജാഗ്രത; നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡല്‍ഹി പോലീസ്

Wait 5 sec.

ന്യൂഡല്‍ഹി| ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത. സെപ്തംബര്‍ 12, 13 തീയതികളിലാണ് ബ്രിക്‌സ് ഉച്ചകോടി ഡല്‍ഹിയില്‍ നടക്കുക. വെള്ളിയാഴ്ചയോടെ ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തും. നഗരത്തിലെ വിവിധ മേഖലകളില്‍ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഡല്‍ഹി പോലീസ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി.ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങള്‍, നിശ്ചിത റൂട്ടുകള്‍, വേദികള്‍ എന്നിവയ്ക്ക് സമീപം അനാവശ്യമായി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നു നിര്‍ദേശത്തില്‍ പറയുന്നു. യാത്രകള്‍ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും പോലീസ് അറിയിച്ചു.പൊതു ഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കണം. ഉപേക്ഷിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊടുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുത്. സംശയ സാഹചര്യത്തില്‍ കാണുന്ന വ്യക്തികള്‍, വാഹനങ്ങള്‍ എന്നിവ പോലീസിനെ അറിയിക്കുക.Content Highlights:High security has been deployed in Delhi ahead of the BRICS Summit scheduled for September 12 and 13. World leaders are expected to arrive by Friday as authorities enforce strict traffic and public movement restrictions. Delhi Police advised citizens to remain vigilant and avoid crowded zones.