ബൈക്കും തടിലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Wait 5 sec.

പത്തനതിട്ട|ബൈക്കും തടിലോറിയും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണ്ണീറ കിഴവള്ളൂർ മൈലയ്ക്കൽ വീട്ടിൽ  പി എം അനന്ദു ആണ് മരിച്ചത്. 22 വയസ്സായിരുന്നു. പ്രസന്നന്റെയും ഹിമയുടേയും മകനാണ്.തിങ്കളാഴ്ച  രാത്രി 7.15ന് പുനലൂർ – മൂവാറ്റുപുഴ റോഡിൽ കുമ്പഴ പാലം കഴിഞ്ഞ് മല്ലശേരി മുക്കിനടുത്തായിരുന്നു അപകടം. കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനന്ദു വീട്ടിലെത്തിയ ശേഷം കുമ്പഴയിൽ വന്നതാണ്.ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: അഭിനവ്.Content Highlights:A 22-year-old youth named Anandhu died after his motorbike collided with a timber lorry near Kumbhazha in Pathanamthitta. The accident occurred on the Punalur-Muvattupuzha road on Monday evening. Although locals rushed him to a private hospital in Pathanamthitta, his life could not be saved.