തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കും; തീരുമാനമെടുത്ത് ഇടത് പാര്‍ട്ടികള്‍

Wait 5 sec.

ചെന്നൈ | വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ നല്‍കുന്നതിന് പകരം ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച് ഇടത് പാര്‍ട്ടികളായ സി പി ഐയും സി പി എമ്മും. ടി വി കെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.ധരാപുരത്ത് സി പി ഐയും മധുരാന്തകത്ത് സി പി എമ്മും സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിയാലോചനകള്‍ക്കും ഇരു ഇടതുപക്ഷ പാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് തീരുമാനമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യന്‍ പറഞ്ഞു. ‘2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ഒരു മുന്നണിയുടെയും ഭാഗമായിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുമായും ഇടതുപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത ശേഷം ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.’- ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വീരപാണ്ഡ്യന്‍ പറഞ്ഞു.ഫാസിസ്റ്റ് ശക്തികളെ തടയുന്നതിന് വേണ്ടിയാണ് ടി വി കെ സര്‍ക്കാരിനെ പിന്തുണക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ വീരപാണ്ഡ്യന്‍, സംസ്ഥാനത്ത് മതേതരത്വമെന്ന ആശയം നിലനിര്‍ത്താന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയോട് ആവശ്യപ്പെട്ടു.Content Highlights: Left parties in Tamil Nadu have officially decided to contest the upcoming assembly by-elections independently. Both CPI and CPM decided to stay away from electoral alliances for these polls. The decision reflects their strategic move to assess individual party strength across key constituencies.