ഇത് ചരിത്രം : മലേഷ്യൻ പ്രധാനമന്ത്രിക്ക് മർക്കസിൽ ഊഷ്മള വരവേൽപ്പ്

Wait 5 sec.

‎കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട് കാരന്തുർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി.‎വൈകീട്ട് അഞ്ച് മണിയോടെയാണ് തന്റെ ഔദ്യോഗിക വിമാനത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം കരിപ്പൂരിൽ എത്തിയത്. മന്ത്രി ടി സിദ്ദീഖീന്റെയും ഇ ടി മുഹമ്മദ് ബഷീർ എംപിയുടെയും എംഎൽഎമാരായ ടി വി ഇബ്റാഹീം, അഷ്റഫലി തുടങ്ങിയവരുടെയും നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം മർകസ് ലക്ഷ്യമാക്കി പുറപ്പെട്ടു. വൈകീട്ട് 5:50 ഓടെയാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മർകസ് കോമ്പൗണ്ടിൽ പ്രവേശിച്ചത്. മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മാനേജർ സി മുഹമ്മദ് ഫൈസി, ചാലിയം കരീംഹാജി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി തുടങ്ങിയ നേതാക്കളുടെയും മർകസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു. നയതന്ത്ര പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ എന്നിവർ സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു.ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ പ്രഥമ എക്സലന്റ് അവാർഡ് മലേഷ്യൻ പ്രധാനമന്ത്രിക്ക് മർക്കസിൽ വച്ച് നൽകും. ഇതാദ്യമയാണ് ഒരു വിദേശ രാജ്യത്തെ പ്രധാനമന്ത്രി ഒരു മത പണ്ഡിതനെ കാണാൻ എത്തുന്നത് എന്നത് കൊണ്ട് തന്നെ ഈ സന്ദർശനം ചരിത്രപരമായ ഒരു സന്ദർശനമായി രേഖപ്പെടുത്തപ്പെടും.‎‎‎‎‎‎The post ഇത് ചരിത്രം : മലേഷ്യൻ പ്രധാനമന്ത്രിക്ക് മർക്കസിൽ ഊഷ്മള വരവേൽപ്പ് appeared first on Arabian Malayali.