മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം കെ.പി.സി.സി യോഗം വിശദമായി ചർച്ച ചെയ്തതായും നിയമവശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശ ചർച്ചയായ പശ്ചാത്തലത്തിലാണ് കെ.പി.സി.സി നിലപാട് സണ്ണി ജോസഫ് വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലും സണ്ണി ജോസഫ് പ്രതികരിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി കരാറുകൾ റദ്ദാക്കിയതടക്കമുള്ള അശാസ്ത്രീയമായ തീരുമാനങ്ങളാണ് നിലവിലെ കടുത്ത വൈദ്യുതി ക്ഷാമത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം ആരോപിച്ചു.എന്നാൽ നിലവിലെ യു.ഡി.എഫ് സർക്കാർ നടപ്പാക്കിവരുന്ന അടിയന്തര ഇടപെടലുകളുടെ ഫലം അടുത്ത ആറുമാസത്തിനുള്ളിൽ ദൃശ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.The post പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ തിടുക്കമില്ല; നിയമവശങ്ങൾ പരിശോധിക്കുമെന്ന് സണ്ണി ജോസഫ് appeared first on ഇവാർത്ത | Evartha.