തൊഴിൽ സാധ്യതാ കോഴ്സുകൾ സിംഗപ്പൂരിൽ പഠിക്കാം

Wait 5 sec.

സിംഗപ്പൂർ ഗവ. കോളജുകളിലെ ഏപ്രിൽ 2027 ഇൻടേക്കിലേക്ക് ഇന്ത്യൻ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിംഗ്, ഐ ടി, ബിസിനസ്സ്, നഴ്‌സിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ ആധുനികവും തൊഴിൽസാധ്യതകൾക്ക് പ്രാധാന്യം നൽകുന്നതുമായ കോഴ്‌സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രശ്‌നാധിഷ്ഠിത പഠനരീതിയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത്. യോഗ്യതപത്താം ക്ലാസ്സ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ്സ് (എച്ച് എസ് ഇ/സി ബി എസ് ഇ/ഐ സി എസ് ഇ) തലത്തിൽ 70 ശതമാനം മാർക്ക്. ജി സി എസ് ഇ/ഐ ജി സി എസ് ഇ വിദ്യാർഥികൾക്ക് ഗ്രേഡ് ഡി അല്ലെങ്കിൽ 3.0 മതി. പ്രായം 16 -29. പ്രവേശനപ്പരീക്ഷസിംഗപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രവേശനപ്പരീക്ഷ വിജയിക്കണം (ജി സി എസ് ഇ & ഐ ജി സി എസ് ഇ വിദ്യാർഥികളെ ഈ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്). പഠനവും ആനുകൂല്യങ്ങളുംട്യൂഷൻ ഗ്രാന്റ് സബ്‌സിഡി: സിംഗപ്പൂർ സർക്കാറിന്റെ ട്യൂഷൻ ഗ്രാന്റ് സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിനാൽ കോഴ്‌സ് ആരംഭിക്കുമ്പോൾ ബേങ്ക് ബ്ലോക്ക് അക്കൗണ്ട് കാണിക്കേണ്ടതില്ല. കോഴ്‌സ് ഘടന2.5 വർഷത്തെ ക്ലാസ്സ് റൂം പഠനവും അവസാന സെമസ്റ്ററിൽ ആറ് മാസം ശമ്പളത്തോടു കൂടിയ മുഴുവൻ സമയ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് മൂന്ന് വർഷത്തെ കോഴ്‌സ്. പാർട്ട്-ടൈം ജോലിപഠനകാലത്ത് സെമസ്റ്ററിൽ ആഴ്ചയിൽ പരമാവധി 16 മണിക്കൂറും അവധിക്കാലത്ത് സമയപരിധിയില്ലാതെയും പാർട്ട്-ടൈം ജോലി ചെയ്യാം. സ്റ്റേ-ബാക്ക് വിസയും തൊഴിലുംപഠനം പൂർത്തിയാക്കിയ ശേഷം സിംഗപ്പൂരിൽ അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനായി ഒരു വർഷത്തെ സ്റ്റേ-ബാക്ക് വിസ ലഭിക്കും. സ്ഥിരം ജോലി ലഭിച്ചാൽ സർക്കാർ സബ്‌സിഡിക്ക് പകരമായി മൂന്ന് വർഷം അവിടെ ജോലി ചെയ്യേണ്ടതാണ്. ഒരു വർഷത്തെ ജോലിക്ക് ശേഷം പി ആർ സ്റ്റാറ്റസിനും അപേക്ഷിക്കാം.Content Highlights:Indian students can apply for the April 2027 intake at Singapore government colleges in engineering, IT, and nursing fields. Applicants with 70% marks in 10th or 12th must pass an online entrance test. The program offers a tuition subsidy, paid internship, and a one-year stay-back visa.