തായ്‌ലന്‍ഡില്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂളില്‍ വെടിവെപ്പ്;അധ്യാപിക കൊല്ലപ്പെട്ടു

Wait 5 sec.

ബാങ്കോക്ക് | കിഴക്കന്‍ തായ്ലന്‍ഡില്‍ കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ അധ്യാപികയെ അക്രമി വെടിവച്ചു കൊന്നു. ഒരു സ്‌കൂള്‍ കെട്ടിടത്തിനകത്ത് വച്ചാണ് കൊലപാതകം. സംഭവം നടന്ന ഉടനെ സ്‌കൂളിലുണ്ടായിരുന്ന 44 കുട്ടികളെയും മറ്റ് മൂന്ന് അധ്യാപകരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ചോന്‍ബുരി പ്രവിശ്യാ ഭരണകൂടം അറിയിച്ചു.തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് തെക്കുകിഴക്കായി 150 കിലോമീറ്റര്‍ അകലെയുള്ള ചോന്‍ബുരി പ്രവിശ്യയിലെ നോങ്പ്ലാലായ് മുന്‍സിപ്പല്‍ കിന്റര്‍ഗാര്‍ട്ടന്‍ കെട്ടിടത്തിനുള്ളില്‍ രാവിലെ 11ഓടെയാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവെന്ന് സംശയിക്കുന്ന അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ താമസിക്കുന്ന സ്ഥലം പോലീസ് വളഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്‌കൂള്‍ അടച്ചിടാനും, വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിനായി മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കാനും ചോന്‍ബുരി ഗവര്‍ണര്‍ നരിത് നിരാമൈവോങ് ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.കഴിഞ്ഞ ആഗസ്റ്റില്‍ 14 വയസ്സുള്ള ഒരു വിദ്യാര്‍ഥി തന്റെ ഹൈസ്‌കൂളിലും വീട്ടിലും നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 20-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തായ്ലന്‍ഡിലെ സ്‌കൂള്‍ സുരക്ഷയും തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങളും വലിയ ചര്‍ച്ചാവിഷയമായിരുന്നു. ആ സംഭവത്തിലെ അക്രമി പിന്നീട് സ്വയം ജീവനൊടുക്കുകയായിരുന്നു.Content Highlights:A teacher was killed in a shooting incident at a kindergarten school in Thailand. Local authorities immediately launched an investigation to uncover the motive and apprehend the attacker. The tragic event has raised severe safety concerns and sent shockwaves across the region.