കണ്ണൂര്‍| അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ എം കെ റാമിന് ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ പ്രവേശിക്കുന്നതും വിലക്കില്‍ ഉള്‍പ്പെടുന്നു.ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ ഉള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഏപ്രില്‍ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.അറസ്റ്റില്‍ പോലീസും പ്രതിഭാഗവും ഒത്തുകളിച്ചെന്ന ആരോപണം ഉയരുകയും ഹൈക്കോടതിയും തലശേരി എസ്സി-എസ്ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ സംഗീതയ്ക്ക് നേരത്തെ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതാണ്.Content Highlights:Thalassery District Sessions Court granted conditional bail to Dr MK Ram in connection with the death of Anjarakkandi Dental College student Nithin Raj. The court restricted the accused from entering the college campus. Nithin Raj died after falling from the medical college building on April 10.