റോഡില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു: 47കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി

Wait 5 sec.

കാണ്‍പൂര്‍|ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റോഡില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് 47കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. അമിത് കുമാറിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കാണ്‍പൂരിലെ കകാദേവ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. റോഡില്‍ പരസ്യമായി മൂത്രമൊഴിച്ച യുവാവിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മദ്യപിച്ചെത്തിയ സംഘം അമിത് കുമാറിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു.ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ അമിത് കുമാറിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി സെന്‍ട്രല്‍ ഡിസിപി അതുല്‍ ശ്രീവാസ്തവ അറിയിച്ചു. പ്രതികളെ പിടികൂടാനായി നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.Content Highlights:A 47-year-old man, Amit Kumar, was beaten to death in Kanpur after questioning a person for publicly urinating. An intoxicated gang attacked him with bricks in Kakadev. Police registered a case using CCTV footage and formed four special teams to arrest the fleeing culprits.