സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.45 മുതല്‍ രാത്രി 12.45 മണി വരെ ഉള്ള പീക് സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ഉണ്ടായെക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാലാണ് വൈദ്യുത നിയന്ത്രണം ഉണ്ടാകുന്നത്.എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്ന് കെ എസ്ഇബി അറിയിച്ചു.Content Highlights:Kerala may face power restrictions today during peak hours between 6:45 PM and 12:45 AM. KSEB reported a shortage of electricity supply via power exchange alongside reduced grid frequency. High atmospheric temperatures and rainfall deficit due to El Nino led to a massive rise in power consumption.