യു എ ഇയിലേക്ക് നിക്ഷേപമൊഴുകുന്നു; നേരിട്ടുള്ള വിദേശ നിക്ഷേപം 177.3 ബില്യൺ

Wait 5 sec.

ദുബൈ|2025ൽ യു എ ഇയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) ഒഴുക്ക് 17,730 കോടി ദിർഹത്തിലെത്തിയതായി വിദേശ വ്യാപാര മന്ത്രാലയം. ഇതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ ഒമ്പതാം സ്ഥാനത്തെത്തി. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന എയിം കോൺഗ്രസിനിടെ വിദേശ വ്യാപാര മന്ത്രാലയം അണ്ടർ സെക്രട്ടറി ഫഹദ് അൽ ഗർഗാവിയാണ് സുപ്രധാന കണക്കുകൾ പുറത്തുവിട്ടത്.ആഗോള നിക്ഷേപകരുടെ മുൻഗണനകൾ, നിർമിതബുദ്ധി, നൂതന സാങ്കേതികവിദ്യ, ഡിജിറ്റൽ ശാക്തീകരണം, ചരക്കുനീക്കം, ഹരിത അടിസ്ഥാന സൗകര്യങ്ങൾ, ദീർഘകാല തന്ത്രപ്രധാന പങ്കാളിത്തങ്ങൾ എന്നിവയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2025 അവസാനത്തോടെ രാജ്യത്തെ ആകെ വിദേശ നിക്ഷേപ ശേഖരം 1.17 ട്രില്യൺ ദിർഹം പിന്നിട്ടു.ഇതോടൊപ്പം, 2026ന്റെ ആദ്യ പകുതിയിൽ യു എ ഇയുടെ എണ്ണയിതര വിദേശ വ്യാപാരം 1.9 ട്രില്യൺ ദിർഹം കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ആധുനിക തുറമുഖങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, വിശാലമായ ഗതാഗത ശൃംഖലകൾ എന്നിവയിലെ മികവ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ദൃഢമാക്കുന്നു. മാറുന്ന ആഗോള വിതരണ ശൃംഖലകൾക്ക് അനുസൃതമായി തങ്ങളുടെ ഉത്പാദന-സേവന കേന്ദ്രങ്ങൾ യു എ ഇയിലേക്ക് മാറ്റാൻ അന്താരാഷ്ട്ര കമ്പനികൾ വലിയ താല്പര്യം കാണിക്കുന്നതും രാജ്യത്തിന്റെ നിക്ഷേപ സൗഹൃദ പദവിക്ക് കരുത്തുപകരുന്നു.Content Highlights:UAE reached 9th position globally in attracting foreign direct investment with 17,730 crore AED inflow in 2025. Foreign Trade Ministry Undersecretary Fahad Al Gargaawi revealed these stats at the AIM Congress. Non-oil foreign trade crossed 1.9 trillion AED in the first half of 2026.