വൃദ്ധസദനം വേണ്ട ഇനി മുതല്‍ ‘സ്‌നേഹാലയം’; നിർദേശം നൽകി സാമൂഹിക നീതി വകുപ്പ്

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ഇനി മുതല്‍ സ്‌നേഹാലയമെന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി സാമൂഹിക നീതി വകുപ്പ്. സര്‍ക്കാര്‍, സ്വകാര്യ വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹാലയം എന്നാക്കണമെന്നും വൃദ്ധസദനം എന്ന് ഇനി ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി.നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക വെബ്സൈറ്റുകള്‍, പ്രസിദ്ധീകരണങ്ങള്‍, പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മറ്റ് രേഖകള്‍ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാനും സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ അടിയന്തര നിര്‍ദേശം നല്‍കി.Content Highlights:The Social Justice Department directed renaming all government and private old age homes in Kerala to Snehaliyam. The term old age home will no longer be used in official documents, websites, or signboards. The directive follows a long-standing recommendation by the Human Rights Commission.