Honda City വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എക്സ് ഷോറൂം വില കുത്തനെ കൂട്ടി; അറിയാം വിവരങ്ങൾ

Wait 5 sec.

ന്യൂഡൽഹി | ഹോണ്ട കാർസ് ഇന്ത്യ (Honda Cars India) തങ്ങളുടെ ജനപ്രിയ സെഡാൻ മോഡലായ ഹോണ്ട സിറ്റിയുടെ (Honda City Price Hike) വില വർധിപ്പിച്ചു. സെപ്റ്റംബർ മാസം മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പെട്രോൾ, ഹൈബ്രിഡ് വേരിയന്റുകൾക്ക് 35,900 രൂപ വരെയാണ് വില ഉയർന്നത്.മോഡലുകളിൽ പെട്രോൾ പതിപ്പുകൾക്ക് ഒരേപോലെ 20,800 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. എന്നാൽ ഹൈബ്രിഡ് പതിപ്പുകൾക്കാണ് ഏറ്റവും ഉയർന്ന വില വർധന ഉണ്ടായിട്ടുള്ളത്. ഹൈബ്രിഡ് മോഡലുകൾക്ക് 35,900 രൂപ വരെയാണ് വർധിച്ചത്. അതേസമയം ഹോണ്ട സിറ്റിയുടെ അടിസ്ഥാന വേരിയന്റായ എസ് വി (SV) പതിപ്പിന്റെ വിലയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇത് മുൻപത്തെ പോലെ 11.99 ലക്ഷം രൂപ എക്സ് ഷോറൂം (Ex Showroom) വിലയിൽ തുടരും.Also Readജനപ്രിയ ഹാച്ച്ബാക്ക് എസ് പ്രെസോയുടെ വില വർധിപ്പിച്ച് മാരുതി സുസൂക്കിവില വർധന നിലവിൽ വന്നതോടെ പെട്രോൾ വേരിയന്റിന്റെ ഉയർന്ന പതിപ്പിന് 17.44 ലക്ഷം രൂപയും ഹൈബ്രിഡ് പതിപ്പിന് 21.44 ലക്ഷം രൂപയുമാണ് പുതിയ എക്സ് ഷോറൂം വില.Content HighlightsHonda Cars India has increased the prices of the Honda City sedan by up to Rs 35,900. Petrol variants saw a uniform hike of Rs 20,800, while hybrid models got the maximum hike. The base SV variant remains unchanged at Rs 11.99 lakh.