പ്രസവത്തെത്തുടര്‍ന്ന് അമിത രക്തസ്രാവം; മലപ്പുറത്ത് യുവതി മരിച്ചു, നവജാതശിശു ചികിത്സയില്‍

Wait 5 sec.

മലപ്പുറം |  പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് 24-കാരി മരിച്ചു. മഞ്ചേരി മാരിയാട് സ്വദേശി റീം സിതാരയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നവജാതശിശു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.Content Highlights: A 24-year-old woman from Malappuram passed away at a Kozhikode hospital due to heavy bleeding following childbirth. The family alleged medical negligence by a private hospital in Kondotty. The newborn baby is currently undergoing treatment at Manjeri Medical College Hospital.