പുതുച്ചേരി ജിപ്‌മെറിൽ ബി എസ്‌സി പ്രത്യേക വിഷയങ്ങളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് വർഷമാണ് പ്രോഗ്രാമുകളുടെ കാലാവധി. ആകെ 94 സീറ്റുകളിലേക്കാണ് പ്രവേശനം. ഇതിൽ ഒന്പത് സീറ്റുകൾ ആൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്. 85 സീറ്റുകൾ പെൺകുട്ടികൾക്കാണ്.നാല് വർഷ കോഴ്സുകൾബി എസ്‌സി അലൈഡ് ഹെൽത്ത് സയൻസസ്മെഡിക്കൽ ലാബ് സയൻസസ്എമർജൻസി മെഡിക്കൽ ടെക്‌നോളജിസ്റ്റ്അനസ്തീസിയ ടെക്നീഷ്യൻ, ഓപ്‌ടോമെട്രി, കാർഡിയാക് ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് തെറാപ്പി ടെക്നീഷ്യൻ, മെഡിക്കൽ ലാബ് ഇൻ ബ്ലഡ് ബേങ്കിംഗ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്നീഷ്യൻ, ന്യൂറോ ടെക്നീഷ്യൻ, ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ, പെർഫ്യൂഷൻ ടെക്നീഷ്യൻ, റേഡിയോതെറാപ്പി ടെക്നീഷ്യൻ.പ്രവേശനത്തിന് നീറ്റ് യു ജി 2026 റാങ്ക് വേണം. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവക്ക് മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40 ശതമാനവും ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45 ശതമാനവും മാർക്ക് മതി. ഈ ഡിസംബറിൽ 17 വയസ്സ് തികയണം. ഉയർന്ന പ്രായപരിധിയില്ല. ഈ മാസം 28 വരെ അപേക്ഷ സമർപ്പിക്കാം. https://academic.jipmer.edu.in/bsc/admission വഴി അപേക്ഷ സമർപ്പിക്കാം. സെലക്‌ഷൻ ലിസ്റ്റ് ഒക്ടോബർ ഒന്പതിനകം പ്രസിദ്ധീകരിക്കും. 26ന് കൗൺസലിംഗ് നടക്കും.ക്ലാസ്സുകൾ 30ന് തുടങ്ങും. 1,200 രൂപ വാർഷിക ട്യൂഷൻ ഫീസടക്കം പ്രവേശനസമയത്ത് അടയ്‌ക്കേണ്ടത് 11,410 രൂപ. ഹോസ്റ്റലുണ്ട്. വിവരങ്ങൾക്ക് www.jipmer.edu.in സന്ദർശിക്കുക.Content Highlights:JIPMER Puducherry has invited applications for four-year BSc Allied Health Sciences programs for 94 seats. Admission is based on NEET UG 2026 rank for candidates passing Plus Two with required marks. The application deadline is September 28 through the official academic portal.