ബോംബ് ഭീഷണി; ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി ഇറക്കി

Wait 5 sec.

ന്യൂഡല്‍ഹി | ലക്‌നൗവില്‍ നിന്ന് സഊദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളില്‍ കണ്ടെത്തിയിരിക്കുന്ന കടലാസ് കഷ്ണത്തില്‍ ബോംബ് എന്ന് എഴുതിയിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി വിമാനം ഇറക്കിയത്.ലക്‌നൗ-ദമാം 6ഇ 97 ഇന്‍ഡിഗോ വിമാനത്തില്‍ 107 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും പൂര്‍ണ സുരക്ഷിതരാണെന്നും എല്ലാവരെയും വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2-ലേക്ക് മാറ്റിയതായും അഹമ്മദാബാദ് പോലീസ് അറിയിച്ചു.വിമാനം നിലത്തിറങ്ങിയ ഉടന്‍ തന്നെ സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും ലോക്കല്‍ പോലീസും സി ഐ എസ് എഫും ചേര്‍ന്ന് വിമാനത്തില്‍ കര്‍ശന പരിശോധന നടത്തി. എന്നാല്‍, സംശയാസ്പദമായ യാതൊന്നും വിമാനത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി.Content Highlights:An IndiGo flight traveling from Lucknow to Dammam was forced to make an emergency landing at Ahmedabad Airport due to a bomb threat. Security personnel immediately launched thorough inspection procedures to ensure passenger safety. All passengers are reported safe while authorities continue investigating the incident.