ശ്രീനഗര്‍ | ലഡാക്കിന് പ്രത്യേക ഭരണഘടനാ പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് വീണ്ടും സമരത്തിനൊരുങ്ങുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് നീക്കം.ലഡാക്കിന്റെ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അനുകൂലമായ ഉറപ്പ് നല്‍കണമെന്നാണ് പ്രധാന ആവശ്യം. സര്‍ക്കാര്‍ പ്രതികരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 19 മുതല്‍ 24 വരെ പ്രക്ഷോഭം നടത്തുമെന്ന് വാങ്ചുക്ക് മുന്നറിയിപ്പ് നല്‍കി.ലഡാക്കിലെ പ്രധാന സംഘടനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപസമിതിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ സോനം വാങ്ചുക്ക് നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ലഡാക്കിന് കൂടുതല്‍ സ്വയംഭരണാധികാരം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26ന് ദേശീയ സുരക്ഷാ നിയമപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ആറു മാസത്തോളം ജോധ്പൂര്‍ ജയിലില്‍ തടവില്‍ കഴിയേണ്ടി വന്നു.Content Highlights:Renowned climate activist Sonam Wangchuk has resumed his protest demanding constitutional safeguards for Ladakh under the Sixth Schedule. The movement seeks to protect the fragile Himalayan environment, tribal culture, and political representation of the region through statehood and local autonomy.