ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ പുതിയ പുസ്തകം “ദി മെസ്സേജസ്’ പുറത്തിറക്കി

Wait 5 sec.

ദുബൈ|യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ 60 വർഷത്തോളമുള്ള പൊതുസേവന ജീവിതത്തിലെ അനുഭവങ്ങളും വ്യക്തിഗത സന്ദേശങ്ങളും കോർത്തിണക്കിയ പുതിയ പുസ്തകം “ദി മെസ്സേജസ്’ പുറത്തിറക്കി. ജീവിത പാഠങ്ങളുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ഈ പുസ്തകത്തിൽ സഹോദരങ്ങൾ, മക്കൾ, പേരക്കുട്ടികൾ, സഹപ്രവർത്തകർ, യു എ ഇ ജനത എന്നിവർക്കായുള്ള ഹൃദയസ്പർശിയായ സന്ദേശങ്ങളാണുള്ളത്.പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ദീർഘമായ തുറന്ന കത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. “എന്റെ സഹോദരൻ, സുഹൃത്ത്, ഒരുമിച്ചുള്ള യാത്രയിലെ സഹയാത്രികൻ’ എന്നാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അദ്ദേഹം വിശേഷിപ്പിച്ചത്. മനുഷ്യരുടെ ജീവിതം രാജ്യത്തിന്റെ വലിയ ചരിത്രത്തിന്റെ ഭാഗമാണെന്നും വരുംതലമുറകൾക്കായി മൂല്യമുള്ള എന്തെങ്കിലും ബാക്കിവെക്കുക എന്നത് ഓരോ തലമുറയുടെയും കടമയാണെന്നും പുസ്തകം പുറത്തിറക്കികൊണ്ട് ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു.നഗരങ്ങളും വാനോളം ഉയർന്ന കെട്ടിടങ്ങളും നിർമിക്കാം, എന്നാൽ അതിനേക്കാളൊക്കെ പ്രധാനപ്പെട്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന സ്ഥിരത കാത്തുസൂക്ഷിക്കുന്ന, തലമുറകളെ പ്രചോദിപ്പിക്കുന്ന രാജ്യത്തിന്റെ ആത്മാവാണെന്നും ഇന്ന് ആ ആത്മാവ് താങ്കളാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദിനുള്ള കത്തിൽ അദ്ദേഹം കുറിച്ചു. രാജ്യത്തിന്റെ അതിരുകൾ കാക്കുന്നതിലും സുരക്ഷിതമായി മുന്നോട്ട് നയിക്കുന്നതിലും ജനങ്ങൾ ഒരൊറ്റ ഹൃദയത്തോടെയും ആവേശത്തോടെയും താങ്കൾക്ക് പിന്നിൽ അണിനിരക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരു കൊച്ചു പെൺകുട്ടി രാഷ്ട്രീയം അറിയാതെ, സാമ്പത്തിക സങ്കീർണതകൾ അറിയാതെ തികഞ്ഞ സുരക്ഷിതത്വത്തോടെ സ്‌കൂളിലേക്ക് പോവുകയും രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനം കൊള്ളുകയും ചെയ്യുമ്പോൾ താങ്കൾ ഏൽപ്പിച്ച ഉത്തരവാദിത്തം പൂർണമായി നിറവേറ്റിയെന്ന് വ്യക്തമാകുന്നു. സ്‌കൂൾ കുട്ടികളുടെ മനസ്സിൽ സുരക്ഷിതത്വവും ശുഭാപ്തിവിശ്വാസവും വളർത്താൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്.ഭരണാധികാരിയിൽ നിന്ന് ലഭിച്ച മഹത്തായ രാജ്യത്തെ കേവലം നിലനിർത്തുക മാത്രമല്ല, സമ്പദ്്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിദ്യാഭ്യാസത്തെ പരമോന്നത ദേശീയ മുൻഗണനയാക്കി മാറ്റാനും ഭാവി തലമുറകൾക്കായി ശക്തമായ സാമ്പത്തിക അടിത്തറ പാകാനും താങ്കൾക്ക് സാധിച്ചു. ആഡംബരങ്ങളല്ല, മറിച്ച് അച്ചടക്കവും കഠിനാധ്വാനവുമാണ് രാഷ്ട്രനിർമാണത്തിന് ആവശ്യമെന്ന് യുവതലമുറയെ ബോധ്യപ്പെടുത്തിയെന്നും ചരിത്രം സുവർണ ലിപികളിൽ രേഖപ്പെടുത്തുന്ന ഈ പ്രയാണത്തിൽ രാജ്യം മുഴുവൻ താങ്കൾക്കൊപ്പം അടിയുറച്ചുനിൽക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് കത്തിൽ വ്യക്തമാക്കുന്നു.Content Highlights:Sheikh Mohammed bin Rashid Al Maktoum released his new book titled The Messages. Marking 60 years of public service, it contains personal notes to family, colleagues, and UAE citizens. The book opens with an inspiring open letter to UAE President Sheikh Mohamed bin Zayed Al Nahyan.