മലപ്പുറം മോര്‍ഫിങ് കേസ്: പ്രതി പിടിയില്‍

Wait 5 sec.

മലപ്പുറം| മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് പിടിയിലായത്. സുബിന്‍ ബാബു ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. മലപ്പുറം ജില്ലയിലെ 12 ഓളം കോളജുകളില്‍ നിന്നാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സുബിന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.എല്ലാ പരാതികളും കണക്കിലെടുത്ത് സൈബര്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈല്‍ ടെക്നീഷ്യനാണ് സുബിന്‍ ബാബു. മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.Content Highlights:Cyber police arrested Thiruvananthapuram native Subin Babu for circulating morphed photos of college students in Malappuram. The accused, a mobile technician, admitted to the crime during interrogation. A police team led by Malappuram SP Chaitra Teresa John nabbed him in Thiruvananthapuram.